മയ്യിൽ: മുണ്ടേരിക്കടവിൽ മരണാനന്തര ചടങ്ങുകൾ നടന്ന വീട്ടിൽ നിന്ന് അര പവന്റെ രണ്ട് സ്വർണവളകൾ കാണാതായതായി പരാതി.
മുണ്ടേരിക്കടവ് കണ്ടത്തിൽ ഹൗസിൽ രാജൻ - അനിത എന്നിരുടെ വീട്ടിലാണ് മോഷണം നടന്നതെന്നാണ് മകൻ കെ .ലിഗേഷ് മയ്യിൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. രാജന്റെ അമ്മ അരിങ്ങളയൻ ചിങ്കാരയുടെ നാല്പതാം ചരമദിനത്തിൽ മരണാനന്തര ചടങ്ങുകൾ നടന്നതിന് പിന്നാലെയാണ് സ്വർണവളകൾ നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്.
ഇതേ തുടർന്നാണ് മകൻ പോലിസിൽ പരാതി നൽകിയത്. മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.